പ്രണയം
എന്റെ ചിന്തകള്‍ക്ക്
സ്വാതന്ത്ര്യം നഷ്ടപ്പെട്ടു.
വെള്ളരിപ്രാവിന്റെ തൂവെള്ളയും
ആകാശത്തിന്റെ നീലിമയും
റോസയുടെ സൗരഭ്യവും
വിരിഞ്ഞ് പടരുന്ന ലോകത്തും
നിന്റെ ഓര്‍മകള്‍
തളിര്‍ക്കുന്ന സ്വപ്‌നങ്ങള്‍
എന്നെ ഞെരുക്കിക്കൊണ്ടിരുന്നു.
പാറിപ്പറന്ന കിനാവുകള്‍
ഒറ്റ സൂര്യനെ വലം വെച്ചു.
ആയിരം പൂക്കള്‍ പെയ്യുന്ന
ആനന്ദ ലഹരിയിലും
എനിക്ക് ഒരു മണം മാത്രം,
എന്റെ തുടിപ്പുകള്‍ക്ക്
ഒരേയൊരു രാഗം മാത്രം.
കോടികള്‍ തേടുന്ന
മന്ദമാരുതന്റെ ചെലവില്‍
ചങ്ങലക്കെട്ടുകള്‍ ഭേദിച്ച്
ഞാന്‍ സ്വതന്ത്രനായി.
പുതിയ ലോകം
കെട്ടിപ്പടുത്തു.
അവിടെ നീയുണ്ടായിരുന്നില്ല,
ഞാന്‍ മാത്രം.
പുതു സൂര്യനായി ഞാനുദിച്ചുയര്‍ന്നു.
എന്നെ പ്രദക്ഷിണം ചെയ്ത
പതിനായിരങ്ങള്‍ക്കു മുന്നില്‍
ചിന്താശകലങ്ങള്‍ വിതറി
ഞാന്‍ മൂളിപ്പറന്നു.


Comments
Post a Comment