Web hosting

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്


സംയമനത്തിന്റെ ഊടുവഴികള്‍
തെരഞ്ഞെടുത്തത്
വാക്കുകള്‍ കിട്ടാത്തതു കൊണ്ടല്ല.
മൂര്‍ച്ചയുള്ള വാക്കുകള്‍
അപശബ്ദങ്ങളെ കുത്തിക്കീറി
രക്തച്ചാലുകള്‍ ഒഴുക്കിയാലോ
എന്നു കരുതിയാണ്.

ശക്തിയേറിയ പദങ്ങളുടെ
മഹാപ്രവാഹത്തില്‍
കിളിര്‍ത്തു വരുന്ന പുതുനാമ്പുകള്‍
കൊഴിഞ്ഞു പോകുന്നത്
നിര്‍വ്വികാരനായി കാണേണ്ടല്ലോ.

അല്ലെങ്കിലും,
നാറുന്ന റഫ്‌ളേഷ്യകളെ
ആരു ഗൗനിക്കാനാണ്?

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

Web hosting