ഏകാധിപത്യം
മഴ തോരില്ല, ഒരിക്കലും.
ഒരുപക്ഷേ,
പെയ്യുന്ന മണ്ണുകള്‍
മാറിയേക്കാം.
വെള്ളപ്പൊക്കമുണ്ടാക്കുന്ന
മഴത്തുള്ളികള്‍ക്ക്
പര്‍വ്വതങ്ങളുടെ ഭാരമുണ്ടാകും.
പാവം മണ്ണെന്തു പിഴച്ചു?
വെള്ളത്തുള്ളികള്‍
ഒഴുക്കിക്കളയാന്‍
ആകാശം തകര്‍ത്ത്
അതിന്റെ അവശിഷ്ടങ്ങള്‍
കൊണ്ട്
പുതിയൊരു ലോകം പണിയണം.
ക്ഷമിക്കണം,
ജലപ്രളയം സൃഷ്ടിക്കുന്നത്
മഴയല്ല, മണ്ണു തന്നെയാണ്!


Comments
Post a Comment