Web hosting

അവസാന മനുഷ്യന്‍

വീട്ടുമുറ്റത്ത്
ഇന്നലെ വരെ
വിരിഞ്ഞു നിന്ന പൂന്താനവും
അതില്‍ ഒഴുകി വന്ന
പക്ഷികളുടെ സംഗീതവും
റോസയുടെ സൊറയും
മുല്ലമണവും
ഇന്നില്ല.

നെടുവീര്‍പ്പിടുന്ന ആള്‍ക്കൂട്ടവും
അനാഥരുടെ വിലാപവും
കാതുകളെ മരവിപ്പിക്കുമ്പോള്‍,
മരത്തിന്റെ കട്ടിലില്‍ കിടന്ന്
ഞാന്‍ ദര്‍ശിക്കുന്നു;
എന്റെ തലോടല്‍
കാത്തു വാടിത്തളര്‍ന്ന
പക്ഷികള്‍ പറന്നു പോകുന്നതും,
വിരഹ ദുഃഖത്താല്‍
രക്തവര്‍ണമൊഴുക്കി
ഞെട്ടറ്റു വീണ റോസ
അന്ത്യശ്വാസം വലിക്കുന്നതും,
സുഗന്ധാസ്വാദകനെ കാണാതെ,
വിഷനീലിമ നിറഞ്ഞ മുല്ലപ്പൂവിന്‍
ഹൃദയം പൊട്ടുന്നതും,
എല്ലാമെല്ലാം...

നയനങ്ങള്‍ പെയ്യാന്‍ വെമ്പുന്നു.
ചേതനയറ്റ ശരീരത്തില്‍ നിന്ന്
ശുഭ്ര പുടവ വലിച്ചെറിഞ്ഞ്,
ചുറ്റുമുള്ള മൃഗങ്ങളോട്
''ഹൃദയമില്ലാത്തവരേ!!''
എന്നാക്രോശിക്കാന്‍ തോന്നി.
പക്ഷേ, ഞാന്‍ മരിച്ചിരിക്കുന്നു!!

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting