Web hosting

റോഹിംഗ്യ


ഞങ്ങള്‍, കരയാനറിയാത്ത മൃഗങ്ങള്‍
മനുഷ്യ ശരീരം പേറി നടക്കുന്നു.
വിസ്തൃത ലോകത്തിന്‍ മരതകക്കാഴ്ച്ചകള്‍
വിസ്മയക്കണ്ണുകള്‍ തുറിച്ചൊന്ന് നോക്കാന്‍
മാനുഷ രൂപത്തിന്‍ കളിമണ്‍ കല്ലിന്റെ
ക്രൂരമാമിരുണ്ട കരങ്ങള്‍ തന്‍ ഭീതിയില്‍
മറന്ന്, ചിരിക്കാനറിയാത്ത മക്കളും,
വേട്ടപ്പിശാചിന്‍ പാദസ്വരങ്ങള്‍ക്കായ്
കാതോര്‍ത്തിരിക്കുന്ന ദീന മുഖങ്ങളും,
ആര്‍ത്തൊന്ന് പൊട്ടിത്തെറിക്കാന്‍ കഴിയാതെ
ശൂന്യമാം വയറ്റില്‍ പതുക്കെ തടവാന്‍,
പ്രാണനെ കൊല്ലുന്ന വേദന സഹിക്കുവാന്‍,
ഏകാന്ത ചിന്തകള്‍ ഓര്‍ത്ത് കിടക്കുവാന്‍
അഭയാര്‍ത്ഥി ജീവിതം കലക്കിക്കുടിച്ചൊരു
നിഷ്‌ക്രിയ ലോകത്തെ അധഃസ്ഥിത വര്‍ഗ്ഗമോ?
എന്‍ വാക്കുകള്‍ ധൂളിപ്രവാഹമോ?
സ്വരമില്ലാ സ്വരങ്ങളാം അപ്പൂപ്പന്‍ താടികളോ?

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting