Web hosting

കാര്‍മേഘം


ഹൃദയം തുടിച്ചതും
അധരങ്ങള്‍ മന്ത്രിച്ചതും
കണ്ണുകള്‍ പരതിയതും
നിനക്കു വേണ്ടിയായിരുന്നു.
ദൈവ കല്‍പനയെന്നോണം
നീ പ്രത്യക്ഷപ്പെട്ടപ്പോള്‍,
ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല;
നീ വര്‍ഷിക്കുന്ന ജലകണങ്ങള്‍
കയ്പാണെന്ന്,
അവയുടെ കമ്പനങ്ങളില്‍ നിന്നും
തളിര്‍ത്തു വരുന്നത്
ഏകാധിപത്യത്തിന്റെ വിത്തുകളാണെന്ന്.

മനുഷ്യത്വത്തില്‍ നിന്നും
വര്‍ഗ-വര്‍ണ-വംശങ്ങളുടെ
അയിരുകള്‍ വേര്‍തിരിക്കുന്ന
അമ്ലവര്‍ഷം നടത്തുവാന്‍
മാത്രം പാപിയോ നീ?
നാനാത്വത്തിന്‍ വര്‍ണപ്പൂക്കള്‍
കാവിയണിഞ്ഞ് വാടിക്കരിഞ്ഞതും
നിന്‍ അകാല വര്‍ഷത്താലോ?
അതോ, എന്‍ പാപഭാരത്താലോ?

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting