Web hosting

മുറിച്ചിട്ടപ്പോള്‍


ബന്ധങ്ങള്‍ ബാധ്യതകളാണ്,
കൃത്രിമച്ചിരികളുടെ ബന്ധനങ്ങള്‍.
നിര്‍മ്മിത സ്മരണകളുടെ
അഭിനയവേദികള്‍.
ആക്ഷേപങ്ങള്‍ ഒളിപ്പിച്ചു വെക്കാനുള്ള
പരിചിത ഭാവങ്ങള്‍.
ബാധ്യതകളുടെ ചങ്ങളക്കെട്ടുകള്‍.
ഓരോ ബന്ധവും അതിലെ കണ്ണികളാണ്,
മോചനമില്ലാത്ത
തടവറകളുടെ ഇരുമ്പഴികള്‍!

അരോചകങ്ങള്‍ക്കു മേല്‍
ഹൃദ്യതയുടെ പൊയ്മുഖം എടുത്തണിഞ്ഞ്
ഞാന്‍ ചിരിച്ചു.
ഉറങ്ങിക്കിടക്കുന്ന ഹൃദയത്തില്‍ നിന്നും
എന്തോ ഒന്ന് പൊട്ടിമുളച്ച്
കൊമ്പല്ലുകളായി വളര്‍ന്ന്
പുറത്തേക്ക് വന്നു.
ബന്ധത്തിന്റെ എല്ലൊടിയുന്ന
ശബ്ദത്തില്‍ ഹൃദയം തകര്‍ന്ന്
ഞാന്‍ മരിച്ചു വീണു.

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting