മഴ തോരില്ല , ഒരിക്കലും. ഒരുപക്ഷേ , പെയ്യുന്ന മണ്ണുകള്‍ മാറിയേക്കാം. വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴത്തുള്ളികള്‍ക്ക് പര്‍വ്വതങ്ങളുടെ ഭാരമുണ്ടാകും. പാവം മണ്ണെന്തു പിഴച്ചു ? വെള്ളത്തുള്ളികള്‍ ഒഴുക്കിക്കളയാന്‍ ആകാശം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് പുതിയൊരു ലോകം പണിയണം. ക്ഷമിക്കണം , ജലപ്രളയം സൃഷ്ടിക്കുന്നത് മഴയല്ല , മണ്ണു തന്നെയാണ്!
എന്റെ ചിന്തകള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. വെള്ളരിപ്രാവിന്റെ തൂവെള്ളയും ആകാശത്തിന്റെ നീലിമയും റോസയുടെ സൗരഭ്യവും വിരിഞ്ഞ് പടരുന്ന ലോകത്തും നിന്റെ ഓര്‍മകള്‍ തളിര്‍ക്കുന്ന സ്വപ്നങ്ങള്‍ എന്നെ ഞെരുക്കിക്കൊണ്ടിരുന്നു. പാറിപ്പറന്ന കിനാവുകള്‍ ഒറ്റ സൂര്യനെ വലം വെച്ചു. ആയിരം പൂക്കള്‍ പെയ്യുന്ന ആനന്ദ ലഹരിയിലും എനിക്ക് ഒരു മണം മാത്രം, എന്റെ തുടിപ്പുകള്‍ക്ക് ഒരേയൊരു രാഗം മാത്രം. കോടികള്‍ തേടുന്ന മന്ദമാരുതന്റെ ചെലവില്‍ ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് ഞാന്‍ സ്വതന്ത്രനായി. പുതിയ ലോകം കെട്ടിപ്പടുത്തു. അവിടെ നീയുണ്ടായിരുന്നില്ല, ഞാന്‍ മാത്രം. പുതു സൂര്യനായി ഞാനുദിച്ചുയര്ന്നു. എന്നെ പ്രദക്ഷിണം ചെയ്ത പതിനായിരങ്ങള്‍ക്കു മുന്നില്‍ ചിന്താശകലങ്ങള്‍ വിതറി ഞാന്‍ മൂളിപ്പറന്നു.
Comments
Post a Comment