ഗന്ധങ്ങള്‍
ഗന്ധങ്ങള്‍ സൃഷ്ടിക്കുന്ന
സ്മൃതി ശലഭങ്ങള്‍,
ഹൃദയത്തിലെ ചിലന്തി
വലകള്‍
വകഞ്ഞു മാറ്റുന്ന
അത്ഭുത രംഗം.
അഞ്ചാം ജന്മദിനത്തില്‍
മുറിച്ചെടുത്ത
കേക്കിന്റെ ഗന്ധം
ബര്‍ത്ത്‌ഡേ
ആഘോഷങ്ങളുടെ പ്രതീകമാണ്.
കലാലയ വാതില്‍ക്കല്‍
നിന്ന്
ഉപ്പയുടെ കരങ്ങളിലേക്ക്
പാറിപ്പറന്നപ്പോള്‍
അനുഭവിച്ച ഫോറിന്‍
സ്‌പ്രേയുടെ
ഗന്ധമാണ് ഇന്നും കലാലയങ്ങള്‍ക്ക്;
ആദ്യ ദിനത്തിന്‍ സൗരഭ്യം.
ജ്യേഷ്ഠന്റെ വിവാഹത്തിന്
മുല്ലപ്പൂവിന്റെ മണമായിരുന്നു.
കല്ല്യാണപ്പകിട്ടുകള്‍ക്ക്
ഇപ്പോഴും അതേ ഗന്ധത്തിന്റെ
അനിര്‍വ്വചനീയ അനുഭൂതിയാണ്.
ഛര്‍ദ്ധി ഭരിക്കുന്ന
ശരീരത്തിന്
ശമനം നല്‍കിയ കരങ്ങള്‍
പകര്‍ന്ന അത്തറിന്റെ
ആശ്വാസ-
വാസന, ആരോഗ്യമാനസത്തിന്
നവോന്മേഷത്തിരികള്‍
കൊളുത്തുന്നു.
കസ്തൂരി വാഹനാപകടങ്ങളുടെ
അതിഭീകരമായ മണമാണ്;
പൂശിയ സുഗന്ധം അപ്രത്യക്ഷമാകും
മുമ്പ് ബസിലിടിച്ച
ബൈക്കിന്‍
ഓര്‍മ്മകള്‍ ഇടി വെട്ടുന്ന
ഹിംസാത്മക ദുര്‍ഗന്ധം.
കര്‍പ്പൂരത്തിന്‍
മരണമണം
ഭാവിഭാവനകള്‍ക്ക്
കരിങ്കൊടി
കാട്ടി പൊട്ടിച്ചിരിച്ചു.


Comments
Post a Comment