എഴുത്തുകാരന്‍
അരാജകത്വത്തിനെതിരെ
പ്രതികരിക്കാന്‍
അകത്താരോ കോപ്പു കൂട്ടിയ
നേരത്താണ് എന്നിലെ
എഴുത്തുകാരന്‍
ഉണര്‍ന്ന്, കുലങ്കഷ ചിന്തകളെ
ശല്യപ്പെടുത്തിയവര്‍ക്കെതിരെ
വൈചാരികമായി പ്രതിഷേധിച്ചത്,
റോസാപ്പൂക്കള്‍ അണിഞ്ഞ
മുള്ളിന്റെ ആവരണം
ആ കശ്മല ഹൃദയങ്ങള്‍ക്ക്
സമ്മാനിച്ചത്.
ഒന്നു കഴിഞ്ഞ്, അടുത്തത്
ആരംഭിക്കുന്നതിനിടയിലാണ്
ആരൊക്കെയോ
കാലുകള്‍ക്ക് പുതിയ
സഞ്ചാരപഥം നിശ്ചയിച്ചത്,
പോലീസ് ജീപ്പില്‍
കയറ്റിയത്.
ഛേദിക്കപ്പെടുന്ന
കഴുത്തുകള്‍ക്കൊപ്പവും
താനുണ്ടെന്ന് പേന
മൗനിയായി പ്രഖ്യാപിച്ചു;
ഒരിക്കലും പിന്നോട്ടില്ലെന്ന്
നാവിന്റെ സ്വരവും.
നിശ്ചലാവസ്ഥയിലും
എന്നെ എഴുതി വെച്ച
രക്തകണങ്ങള്‍ക്ക്
അഭിനന്ദനങ്ങള്‍!


Comments
Post a Comment