കര്‍ഷക വിലാപം
ഭൂപുത്രനാണ് നാം
അമ്മയെ ചതിച്ച് കൊല്ലുന്നവര്‍
സ്‌നേഹം തിരികെ നല്‍കാനിതെന്ത്
മടി?
ഭൂമാതാവേ പൊറുക്കുമോ?
മുലപ്പാലാം പാടങ്ങള്‍
നശിപ്പിച്ചതും
പുതുമണ്ണില്‍ പാദങ്ങള്‍
വെട്ടിയിട്ടതും
ഈ പാപി ഹസ്തങ്ങള്‍
മനിതസമൂഹമേ,
അധ്വാനമറിയാത്ത ഭക്ഷ്യം
വിഷം.
മാതൃഹിംസികള്‍ നിങ്ങള്‍,
ഹരിത നിറം നാമാവശേഷമായി.
നിങ്ങള്‍.......നിങ്ങള്‍......
മറുപടിക്കുത്തരവാദികള്‍....
വേണ്ട, എനിക്കിനി ജീവിതം
വേണ്ട
അസ്തമിക്കാ സൂര്യന്‍
ഭൂമിയെ പരിഹസിക്കുന്നുവോ?
നീയാരാണ്? ഒരു മഞ്ഞക്കടല്‍,
വിരഹദുഖത്തില്‍ ഞാനെന്തിനു
നില്‍പ്പ് തുടരണം,
ഭൂമിയില്ലാഭൂമിയില്‍
എന്തിനൊരു പാവം മനുഷ്യന്‍?


Comments
Post a Comment