മൗനം
അന്യായമായ വധക്കേസില്‍
അവനെ ചോദ്യം ചെയ്തു.
സത്യത്തിന്റെ യഥാര്‍ത്ഥ
രൂപം അനാവൃതമാക്കാന്‍
ഇനിയും ഒരു മുഖംമൂടി
കൂടി
പിച്ചിച്ചീന്താനുണ്ടെന്ന
അവരുടെ വാദം കേട്ട
അവന്‍
ഒരക്ഷരം ഉരിയാടിയില്ല;
മൗനം, പ്രതിഷേധത്തിന്റെ
അടങ്ങാത്ത സ്വരം.
പ്രകോപകര്‍ ഉയര്‍ത്തിയ
ആക്ഷേപങ്ങള്‍ക്ക്
പുച്ഛം അണിയിച്ച്
അയാള്‍
പുതു കവിതകള്‍ രചിച്ചു;
പക്ഷേ, ആക്ഷേപിച്ചവരോട്
അയാള്‍ക്ക് ഒന്നും
പറയാനുണ്ടായിരുന്നില്ല.
നിങ്ങളായി, നിങ്ങളുടെ പാടായി
എന്ന ഭാവം നിശ്ശബ്ദമായി
നിശ്ശബ്ദത ജനിപ്പിച്ചു.
മൗനം, പരിഹാസ്യാവഹേളനത്തിന്റെ
ബലിഷ്ഠ മാര്‍ഗ്ഗം.
ലജ്ജാവിവശയായി നില്‍ക്കുന്ന
അവളോട് ചോദിച്ചു:
'ഉറപ്പിക്കാമല്ലേ?'.
അവളുടെ ചുണ്ടുകള്‍
നിശ്ചലമായി നിന്നു;
മൗനം, സമ്മതവിളംബരം
നടത്തുന്ന നാദം.


Comments
Post a Comment