Web hosting

കണ്ണുകള്‍ അടച്ചു കൊള്‍ക


നിന്റെ ഉല്‍പ്പത്തിയുടെ ഓര്‍മകളില്‍
നീ അഹങ്കരിക്കുന്നു.
നിന്റെ കണ്ണുകളെ ബാധിച്ച
കറുപ്പ് മായ്ച്ചു കളഞ്ഞ്,
നൈരാശ്യത്തിന്റെ
വരണ്ടുണങ്ങിയ പുല്‍മേടില്‍
തളര്‍ന്നുറങ്ങുന്ന, എന്റെ
നെഞ്ചകത്തിലേക്ക്
പതുക്കെ നോക്കുക.
ശുഭ്രത പരിചയപ്പെടാത്ത
അതിന്റെ വൈരൂപ്യത്തിലേക്കല്ല;
നീറിപ്പുകയുന്ന രക്തക്കട്ട
വിറങ്ങലിച്ചു കിടക്കുന്നിടത്തേക്ക്.
നിന്നെയും നിന്റെ ലോകത്തെയും
ആശയോടെ നോക്കുന്ന
ഒരു കൊച്ചു ലോകമുണ്ടതില്‍.
വേണ്ട, നിന്റെ
കണ്ണുകള്‍ അടച്ചു കൊള്‍ക...

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting