വിമര്‍ശനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു വിമര്‍ശനം
വിമര്‍ശിക്കുന്നത്
വിമര്‍ശിക്കാനല്ല.
വിമര്‍ശിക്കാനാവാത്തൊരു
ലോകം
സൃഷ്ടിച്ചെടുക്കാനാണ്,
വസന്തം മാത്രം പെയ്യുന്ന
പൂന്തോട്ടങ്ങള്‍ പണിയാനാണ്.
ചൂണ്ടു വിരലുകളുയരുമ്പോള്‍
മുഖം കറുക്കുന്നവര്‍
അസ്തമിക്കാ സൂര്യനെ
സ്വപ്നം കാണുന്നതോ?
അതോ, ഉഷ്ണകാലത്തെ
സൂര്യാഹങ്കാരം
എടുത്തണിഞ്ഞതോ?
ഞാന്‍ വിരിയിക്കുന്ന
പൂക്കളില്‍ ഒളിഞ്ഞിരിക്കുന്ന
ദുര്‍ഗന്ധം എന്റേതു
കൂടിയാണ്.
വിമര്‍ശിക്കൂ,
സ്വന്തത്തെ രൂപപ്പെടുത്തുന്ന
കല്പ്രതിമയാണു ഞാന്‍.


Comments
Post a Comment