Web hosting

പ്രളയം പറയുന്നത്


മാനവികതയും
സൗഹാര്‍ദ്ധവും
എവിടെയെന്ന് നീ
വിലപിച്ചു കൊണ്ടിരുന്നപ്പോള്‍,
വൈരത്തിന്റെ വിശപ്പ്
ഒലിച്ചു പോകുന്ന രംഗം
പുലരട്ടെയെന്ന് ആശിച്ചു.
അറുത്തിടാനാവാത്ത
മനുഷ്യ സൗഹൃദം
ഇവിടെ പടര്‍ന്നു പിടിക്കട്ടെയെന്ന്
ആഗ്രഹിച്ചു.
ഞാന്‍ നിന്നിലേക്കിറങ്ങി വന്നു.
ദൈവത്തിന്റെ സ്വന്തം
നാട്ടില്‍ നിന്ന്
വിസ്മയപ്പൂക്കള്‍
വിടര്‍ന്ന് തുടങ്ങട്ടെ.

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting